Post Category
അവലോകന യോഗം ചേര്‍ന്നു: നികുതി സമാഹരത്തില്‍ പുരോഗതിയെന്ന് വിലയിരുത്തല്‍
ജില്ലയില്‍ നികുതി സമാഹരത്തില്‍ പുരോഗതിയെന്ന് വിലയിരുത്തല്‍. ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റവന്യൂ റിക്കവറി അവലോകന യോഗത്തിലാണ് നികുതി സമാഹരത്തില്‍ വര്‍ധനവുള്ളതായി വ്യക്തമായത്. താലൂക്കുകളിലെ നെല്‍വയല്‍ സംരക്ഷണം, ഓണ്‍ലൈന്‍ പോക്കുവരവ്, മിച്ചഭൂമി , ഫയല്‍ അദാലത്ത്, പാട്ടം തുടങ്ങിയ നടപടികള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. എ.ഡി.എം വി. രാമചന്ദ്രന്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പ്രസന്ന കുമാരി പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ അജീഷ് കുന്നത്ത്, തിരൂര്‍ ആര്‍.ഡി.ഒ ജെ.മോബി എല്‍.എ എയര്‍പോര്‍ട്ട് ഡെപ്യൂട്ടി കളക്ടര്‍ രഘുവരന്‍, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ പ്രസാദ് ഡി.എം ഡെപ്യൂട്ടി കളക്ടര്‍ റഷീദ്, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments