Skip to main content

ഹരിത തെരഞ്ഞെടുപ്പ്; മാതൃക പോളിംഗ് ബൂത്ത് ഉദ്ഘാടനം ഇന്ന്(19 മാര്‍ച്ച്)

ഹരിത തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മാതൃക പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം ഇന്ന്(19 മാര്‍ച്ച്) വൈകിട്ട് 5.30ന് മ്യൂസിയം റേഡിയോ പാര്‍ക്കില്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ നിര്‍വഹിക്കും. ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍ മുഖ്യ പ്രഭാഷണം നടത്തും. തെരഞ്ഞെടുപ്പ് നിരീക്ഷകരായ എച്ച്. അരുണ്‍ കുമാര്‍, പര്‍നീത് സെര്‍ഗില്‍, ചന്ദ്രേഷ് കുമാര്‍ യാദവ്, എച്ച്.കെ ശര്‍മ്മ, സുശീല്‍ ശരവണ്‍, എന്‍.എം ശങ്കര്‍ റാവു, സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി, മ്യൂസിയം ഡയറക്ടര്‍ എസ്. അബു എന്നിവര്‍ പങ്കെടുക്കും.

date