Skip to main content

പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ പ്രവേശനം

മഞ്ചേരി നഗരസഭാ പരിധിയിലുള്ള പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. പ്രീമെട്രിക്ക്, പോസ്റ്റ് മെട്രിക്ക് കോഴ്‌സുകളില്‍ പഠിക്കുന്ന 15 പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം ലഭിക്കുക. സൗജന്യ താമസത്തോടൊപ്പം ഭക്ഷണം, യൂണിഫോം, പോക്കറ്റ് മണി എന്നിവയും ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 8547630134.

 

date