Skip to main content

വോട്ടെണ്ണല്‍: വരണാധികാരികള്‍ക്കും സഹവരണാധികാരികള്‍ക്കും പരിശീലനം നല്‍കി

   എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ വരണാധികാരികള്‍ സഹവരണാധികാരികള്‍ എന്നിവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തിന്‍റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കേണ്ട ക്രമീകരണങ്ങൾ ഉദ്യോഗസ്ഥ വിന്യാസം, കോവിഡ് പ്രോട്ടോകോൾ പാലനം എന്നിവയിൽ   ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.
    ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, സീനിയര്‍ സൂപ്രണ്ട് ജോര്‍ജ്ജ് ജോസഫ്, എം. മഹേഷ് എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

date