വനിതാ കമ്മിഷന്‍ പ്രസിദ്ധീകരണങ്ങള്‍ ജില്ലകളില്‍ നിന്നും ലഭിക്കും
രജതജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് കേരള വനിതാ കമ്മിഷന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ബ്രോഷറുകളും എല്ലാ ജില്ലകളിലും നിന്നും പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാണ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, ജില്ലാ പഞ്ചായത്ത് ഓഫീസുകള്‍, വനിതാ ശിശുവികസന ജില്ലാ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ ലഭ്യമാണ്. ഇതിനു പുറമേ കുടുംബശ്രീ ജില്ലാ ഓഫീസുകളില്‍ നിന്നും സിഡിഎസ്സുകള്‍, എഡിഎസ്സുകള്‍ എന്നിവര്‍ക്കും പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. വനിതാ കമ്മിഷന്റെ കോഴിക്കോട് മേഖലാ ഓഫീസിലും തിരുവനന്തപുരം പിഎംജിയിലെ ആസ്ഥാന ഓഫീസില്‍ നിന്നും പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാണ്.
പൊതുജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട വിവിധ സ്ത്രീസംരക്ഷണ നിയമങ്ങളുടെ സംഗ്രഹ്രം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും ശിക്ഷയും (കൈപ്പുസ്തകം), കേരള വിമെന്‍സ് ഡയറക്ടറി, വനിതാ കമ്മിഷനില്‍ പരാതി നല്‍കുമ്പോഴുണ്ടാകുന്ന സംശയം ദൂരീകരണം, വനിതാ കമ്മിഷന്‍ നടപ്പിലാക്കിയ സ്ത്രീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നീ ബ്രോഷറുകള്‍ എന്നിവയാണ് തയാറാക്കിയിട്ടുള്ളത്.
- Log in to post comments