Skip to main content

കൂടുതൽ നിയന്ത്രണങ്ങളുമായി കോവിഡ് പ്രതിരോധം

 

കാക്കനാട്: മഹാമാരിയെ നേരിടാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ പോലീസിൻ്റെ ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തി. 

വീടുകളിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന ട്യൂഷൻ സെൻ്ററുകളുടെ പ്രവർത്തനങ്ങളെല്ലാം തന്നെ നിരോധിച്ചു. ആവശ്യക്കാർക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാം. സർക്കാർ തലത്തിൽ ഉൾപ്പടെയുള്ള മുഴുവൻ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓൺലൈനായി നടത്തണം. ആരാധനാലയങ്ങളിലും പൊതുജനങ്ങളുടെ പങ്കാളിത്തം നിയന്ത്രിക്കണം. ഇതും ഓൺലൈൻ മുഖേന നടപ്പാക്കാനും നിർദ്ദേശം നൽകി. 

കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ നിർബന്ധമായും അടപ്പിക്കാനും നിർദ്ദേശമുണ്ട്. രണ്ട് ദിവസം വരെ അടച്ചിടാനുള്ള നിർദ്ദേശമാണുള്ളത്. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലായിരിക്കും നടപടിയുണ്ടാകുക. ലംഘനത്തിൻ്റെ തോതനുസരിച്ച് അടച്ചിടൽ ദിവസങ്ങളും നീണ്ടു പോകും. 

രാത്രി ഒൻപതു മണിക്കും പുലർച്ചെ അഞ്ചിനും ഇടയിലുള്ള പൊതു ജനങ്ങളുടെ കൂട്ടം കൂടൽ പൂർണമായും നിരോധിച്ചു. സിനിമാ തീയറ്ററുകളുടെ പ്രവർത്തനം 7.30 വരെയാക്കി ചുരുക്കി.

date