Skip to main content

നിയന്ത്രിക്കാൻ 140 സെക്ടറൽ മജിസ്ട്രേറ്റുമാർ കൂടി

 

കാക്കനാട്: കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനായി ജില്ലയിൽ 140 സെക്ടറൽ മജിസ്ട്രേറ്റുമാരെക്കൂടി അധികമായി നിയമിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന അറുപതു പേർക്കു പുറമെയാണിത്. 

ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമനം നൽകുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ മേഖലകളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്തും. പൊതു ഇടങ്ങളിലെ സാമൂഹിക അകലം ഉറപ്പുവരുത്തുക, മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, ക്വാറൻ്റീൻ കൃത്യമായി പാലിക്കുക, കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിൻ്റെ പരാതികൾ പരിശോധിക്കുക, വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പുവരുത്തുക എന്നിവയാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ ചുമതല. ഇത് കൂടാതെ പൊതു ഇടങ്ങളിലും , വിവാഹ ചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പു വരുത്തുക എന്നിവയും സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിധിയിൽ വരും. അതാത് തഹസിൽദാർ മാരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

date