Post Category
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്
കൊച്ചി : ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുളള ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ. വിദ്യാലയങ്ങളില്‍ 2014-15 വര്‍ഷം പഠിച്ചിരുന്നവരും പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുകയും ചെയ്തിട്ടുളള കുട്ടികളില്‍ അക്കൗണ്ട് നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് ഉള്‍പ്പെടെയുളള കാരണങ്ങളാല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഇനിയും ലഭിച്ചിട്ടില്ലാത്ത കുട്ടികളുടെ പേര്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഉടന്‍ ആലുവ വിദ്യാഭ്യാസ ഓഫീസില്‍ നേരിട്ടെത്തി സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു. ഫോണ്‍ നമ്പര്‍ - 0484- 2624382.
date
- Log in to post comments