Skip to main content

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, 15, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, പന്തളം മുനിസിപ്പാലിറ്റി, വാര്‍ഡ് 25 (കിളിയന്‍ മുക്ക്) മലയുടെ തെക്കേതില്‍ കോളനി മുതല്‍ മലമുകളില്‍ കോളനി വരെയുള്ള ഭാഗം, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (ധര്‍മ്മഗിരിപ്പടി മുതല്‍ ചേത്തമല കോളനി ഉള്‍പ്പെടുന്ന കനാല്‍ ഭാഗം വരെ),13 (കുന്നത്തുംകര ഭാഗം), കൊടുമണ്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് രണ്ട്  (ഇനാശ്ശേരി മുക്ക് മുതല്‍ ഇലവിനാല്‍ കുഴി കുരിശ്ശ് ഭാഗം വരെ ), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്  (തൊള്ളായിരത്തിക്കുഴി ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത്, വാര്‍ഡ് ഒന്ന്, രണ്ട്, ഏഴ്,13 , ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (പുതുവല്‍ ഭാഗം), വാര്‍ഡ് ഒൻപത് (വെള്ളയങ്കോട് ഭാഗം)വാര്‍ഡ് 10 (ഉദയഗിരി ഭാഗം), വാര്‍ഡ് 15 (പാറയ്ക്കല്‍ തെക്ക്, ആലയില്‍പടി, ചായലോട് ആശ്രമം എന്നീ ഭാഗങ്ങള്‍)

എന്നീ പ്രദേശങ്ങളെ  ഏപ്രില്‍ 22 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി  ഉത്തരവ് പുറപ്പെടുവിച്ചു.

നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ‍അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)  ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

date