Skip to main content

കോവിഡ് പ്രതിരോധം: പുതിതായി 11 ഡിസിസികൾ കൂടി സജ്ജമായി

 

കൊച്ചി : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഡൊമി സിലിയറി കെയർ സെന്ററുകളും (ഡി.സി.സി.)  സി.എഫ്.എൽ.ടി.സി.കളും  സജ്ജമാകുന്നു. പുതുതായി 11 ഡിസിസി കളാണ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചത്. ശാന്തിഗിരി ആശ്രമം എടത്തല, പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ ഹാൾ ഇടകൊച്ചി, ടാഗോർ ഹാൾ തുറവൂർ, ചൂരക്കാട് എൽപിഎസ് കിഴക്കമ്പലം, കെ എൻ പി കോളേജ് അശമന്നൂർ, ഇ കെ നായനാർ ഹാൾ മരട്, വനിതാ വികസന കേന്ദ്രം  തൃക്കാക്കര, അനുഗ്രഹ ഹാൾ കലൂർ, ഗവ. ഹോസ്പിറ്റൽ കൂത്താട്ടുകുളം, കടക്കനാട് സ്കൂൾ  മഴുവന്നൂർ, വാരപ്പെട്ടി  എന്നിവിടങ്ങളിലാണ് പുതുതായി ഡി സി സി സെന്ററുകൾ ആരംഭിച്ചത്. 

പുതുതായി 5 സിഎഫ്എൽടിസികൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കും. കൂടാതെ  രണ്ട്  സ്വകാര്യ സിഎഫ്എൽടിസിളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ ഒമ്പത് സി എസ് എൽ ടി സികളാണ് സർക്കാർ തലത്തിൽ പ്രവർത്തിക്കുന്നത്. ഇത് കൂടാതെ സർക്കാർ ആശുപത്രികൾ ഉൾപ്പടെ 9 കേന്ദ്രങ്ങളിൽ ജില്ലയിൽ കോവിഡ് ചികിത്സയുണ്ട്.

date