Skip to main content

തെരഞ്ഞെടുപ്പ് ജീവനക്കാര്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയക്കണം

 

 

 

 ഫെസിലിറ്റേഷന്‍ സെന്ററിലെത്തി വോട്ട് രേഖപ്പെടുത്താത്ത, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാര്‍ക്കുള്ള  ബാലറ്റ് പേപ്പറുകള്‍  വരണാധികാരികള്‍  തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്.  വോട്ടര്‍മാര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം വോട്ട് രേഖപ്പെടുത്തി  നിശ്ചിത കവറില്‍ വോട്ടെണ്ണല്‍ സമയത്തിന് മുമ്പ് ലഭ്യമാകുംവിധം  വരണാധികാരികള്‍ക്ക് തപാല്‍ മാര്‍ഗം അയക്കണമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. നേരിട്ട് ബാലറ്റ് സ്വീകരിക്കുന്നതിന് വരണാധികാരിയുടെ ഓഫീസില്‍ ഡ്രോപ് ബോക്‌സ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
 

date