Skip to main content

കോവിഡ് 19: 2021 ഏപ്രിൽ 24, 25 തീയതികളിലെ നിയന്ത്രണങ്ങൾ ഇവയൊക്കെ

 

ആലപ്പുഴ: കോവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ 24, 25 തിയതികളിൽ ജില്ലയിൽ അവശ്യസേവനവിഭാഗങ്ങൾക്കു മാത്രമാണ് പ്രവർത്തനാനുമതി ഉണ്ടാകൂ. ഈ ദിവസങ്ങളിൽ അനുവദിച്ചിട്ടുള്ള സർവീസുകൾ ചുവടെ:

1. അടിയന്തര- അവശ്യ സേവനങ്ങൾ നിർവഹിക്കുന്ന എല്ലാ കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോവിഡ് 19 അനുബന്ധ പ്രവർത്തനം നിർവഹിക്കുന്ന ഉദ്യോഗസ്ഥർ, ഉത്തരവാദിത്തപ്പെട്ട വ്യക്തികൾ എന്നിവർക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കും.

2. അടിയന്തര സേവനങ്ങൾ നിർവഹിക്കുന്ന 24 മണിക്കൂറും പ്രവർത്തനാനുമതി ആവശ്യമുള്ള വ്യവസായം, കമ്പനികൾ, സംഘടനകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കും. ഈ സ്ഥാപനങ്ങളിലേക്ക് എത്തുന്ന ജീവനക്കാർ യാത്രാവേളയിൽ സ്ഥാപനത്തിന്റെ തിരിച്ചറിയൽ രേഖ കാണിച്ചാൽ യാത്ര അനുമതി ലഭിക്കും.

3. ടെലികോം, ഇന്റർനെറ്റ് സേവന കേന്ദ്രങ്ങളിലെ ജീവനക്കാർക്കും വാഹനങ്ങൾക്കും സ്ഥാപനത്തിന്റെ തിരിച്ചറിയൽ രേഖ ഹാജരാക്കുന്ന പക്ഷം യാത്രാനുമതി ലഭിക്കും. ഐ.റ്റി., ഐ.റ്റി. അധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കുന്ന കമ്പനികളും സ്ഥാപനങ്ങളും അത്യാവശ്യ ജീവനക്കാർ/തൊഴിലാളികളെ മാത്രമേ ഓഫീസ് ജോലിക്ക് നിയോഗിക്കാവൂ.

4. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾ, അവരുടെ കൂട്ടിരിപ്പുകാർ, ഈ ദിവസങ്ങളിൽ വാക്സിൻ സ്വീകരിക്കാൻ സമയം ലഭിച്ചവർ എന്നിവർക്ക് കൃത്യമായ തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ യാത്ര അനുമതി ലഭിക്കും.

5. അവശ്യ സ്റ്റേഷനറി വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, പാൽ സൊസൈറ്റികൾ, പഴവും പച്ചക്കറികളും വിൽക്കുന്ന കടകൾ, മീൻ, ഇറച്ചി എന്നിവ വിൽകുന്ന സ്ഥലങ്ങൾ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം. ജനങ്ങളുടെ സഞ്ചാരം ഒഴിവാക്കുന്നതിനായി ഹോം ഡെലിവറി സൗകര്യം പ്രോത്സാഹിപ്പിക്കണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമാകണം ഇവയുടെ പ്രവർത്തനം.

6. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി, പാർസൽ സൗകര്യം എന്നിവയ്ക്ക് മാത്രം അനുമതി.

7. ദീർഘദൂര ബസ്, ട്രെയിൻ, വിമാന സർവീസുകൾ എന്നിവയ്ക്ക് സർവീസ് നടത്താം. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുമായി എത്തുകയും തിരികെ പോവുകയും ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, ചരക്ക് വാഹനങ്ങൾ, പൊതുഗതാഗത വാഹനങ്ങൾ എന്നിവയ്ക്ക് കൃത്യമായ യാത്ര ടിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് യാത്ര അനുവദിക്കും.

8. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ, ഗൃഹപ്രവേശനം മുതലായ ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്താം.

date