Skip to main content

പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച

കൊച്ചി: ജില്ലയില്‍ നിലവില്‍ വിവിധ വകുപ്പുകളില്‍ ജോലി ചെയ്തുവരുന്നതും ക്ലാസ് ഫോര്‍ തസ്തികയിലെ ക്ലാസ് ഫോര്‍ കാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുവാന്‍ സമ്മതമായിട്ടുളള പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് എറണാകുളം കളക്ടറേറ്റില്‍ പരിശോധയ്ക്ക് ലഭ്യമാണ്. ernakulam.nic.in  വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപമുളളവര്‍ ആയത് രേഖാമൂലം ഏപ്രില്‍ 30-ന് വൈകിട്ട് അഞ്ചിനു മുമ്പ് കളക്ടറേറ്റിലെ ഇ2 സെക്ഷനില്‍ സമര്‍പ്പലക്കണം. വൈകി ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല.

date