Skip to main content

കോവിഡ് 19: ജില്ലയിൽ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ സജ്ജം

 

ആലപ്പുഴ: കോവിഡ് രണ്ടാം തരംഗത്തിൽ പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ വിപുലമായ ചികിത്സാ സൗകര്യങ്ങളൊരുക്കി സർക്കാർ. നിലവിലുള്ള ചികിത്സാ കേന്ദ്രങ്ങൾക്കു പുറമേ കൂടുതൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ(സി.എസ്.എൽ.റ്റി.സി), ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ(സി.എഫ്.എൽ.റ്റി.സി), ഡൊമിസ്റ്റീല്യറി കെയർ സെന്ററുകൾ(ഡി.സി.സി.) എന്നിവയാണ് സജ്ജമാക്കിയത്. വിവിധ കേന്ദ്രങ്ങളിലായി 3,686 കിടക്കകളാണുള്ളത്.

നിലവിലെ ചികിത്സാ കേന്ദ്രങ്ങളിൽ കിടക്കകൾ വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള ക്രമീകരണങ്ങളും ഒരുക്കി. ആലപ്പുഴ ഡി.സി. മിൽസിലെ ഡൊമിസ്റ്റീല്യറി കെയർ സെന്ററിൽ ഇപ്പോഴുള്ള 800 കിടക്കകൾക്കു പുറമെ 800 കിടക്ക കൂടി സജ്ജീകരിക്കും. ആലപ്പുഴ ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ഐ.സി.യു സംവിധാനത്തോടെ 70 കിടക്ക കൂടി ഒരുക്കാനുള്ള നടപടിയായി. താലൂക്ക് അടിസ്ഥാനത്തിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും വിപുലമായ സൗകര്യമാണ് ഒരുക്കുക.

ഹരിപ്പാട് താലൂക്ക് ആശുപത്രിയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയുമാണ്് ജില്ലയിലെ കോവിഡ് ചികിത്സാ ആശുപത്രികൾ. മൂന്ന് കേന്ദ്രങ്ങൾ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായും ഏഴു കേന്ദ്രങ്ങൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായും പ്രവർത്തിക്കുന്നുണ്ട്. മൂന്ന് കേന്ദ്രങ്ങൾ ഡൊമിസ്റ്റീല്യറി കെയർ സെന്ററായും പ്രവർത്തിക്കുന്നു. അഞ്ച് ഡൊമിസ്റ്റീല്യറി കെയർ സെന്ററുകൾ ഏതു സമയത്തും തുറക്കാൻ സജ്ജമാണ്.

ചികിത്സാകേന്ദ്രങ്ങളുടെ വിവരം താലൂക്ക് അടിസ്ഥാനത്തിൽ ചുവടെ:

ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രി(എസ്.എൽ.റ്റി.സി.-146 കിടക്ക), തണ്ണീർമുക്കം സെന്റ് ജോസഫ്‌സ് പാരിഷ് ഹാൾ(ഡി.സി.സി.-90), ചേർത്തല ടൗൺ ഹാൾ(ഡി.സി.സി.-50)
അമ്പലപ്പുഴ: ആലപ്പുഴ വനിത-ശിശു ആശുപത്രി(സി.എസ്.എൽ.റ്റി.സി.-200), ആലപ്പുഴ ടൗൺ ഹാൾ(സി.എഫ്.എൽ.റ്റി.സി.-190), ആര്യാട് ഡി.സി. മിൽസ്(സി.എഫ്.എൽ.റ്റി.സി-800)
കാർത്തികപ്പള്ളി: ഹരിപ്പാട് മാധവ ആശുപത്രി (സി.എഫ്.എൽ.റ്റി.സി-145), കായംകുളം സ്വാമി നിർമലാനന്ദ മെമ്മോറിയൽ ബാലഭവൻ(ഡി.സി.സി.-100), പത്തിയൂർ എൽമെക്‌സ് ആശുപത്രി(സി.എഫ്.എൽ.റ്റി.സി.-120)
മാവേലിക്കര: മാവേലിക്കര പി.എം. ആശുപത്രി(സി.എഫ്.എൽ.റ്റി.സി.-62), നൂറനാട്: ശ്രീബുദ്ധ കോളജ് ഹോസ്റ്റൽ-സ്‌കൂൾ(സി.എഫ്.എൽ.റ്റി.സി.-200)
ചെങ്ങന്നൂർ-ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രി(സി.എസ്.എൽ.റ്റി.സി.-191), ചെങ്ങന്നൂർ എസ്.ബി.എസ്. ക്യാമ്പ് സെന്റർ-ഐ.പി.സി. ഹാൾ(സി.എഫ്.എൽ.റ്റി.സി.-200)
കുട്ടനാട്: എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം(ഡി.സി.സി.-90)

date