Skip to main content

വാക്സിന്‍ വിതരണം: ജില്ലയില്‍ ലഭ്യമായത് 48,000 വാക്സിന്‍

പത്തനംതിട്ട ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ജില്ലയ്ക്ക് ലഭിച്ചത് 48,000 വാക്സിന്‍. 40,000 കോവിഷീല്‍ഡ് വാക്സിനും 8000 കോവാക്സിനും ആണ് ലഭിച്ചത്. വാക്സിന്‍ എത്തിയതോടെ ഏപ്രില്‍ 26 (തിങ്കള്‍ ), 27 (ചൊവ്വ), 28 (ബുധന്‍) തീയതികളില്‍ കോവിഡ് വാക്സിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. 
 ആദ്യ ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ക്കും രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ക്കും ഓണ്‍ലൈനായി cowin.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ചെറിയ കേന്ദ്രങ്ങളിലേക്ക് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും താലൂക്ക് ആശുപത്രി പോലെയുള്ള വലിയ കേന്ദ്രങ്ങളിലേക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ജില്ലയില്‍ 63 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വാക്സിന്‍ വിതരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്. വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന്റെയും വോളന്റിയര്‍മാരുടെയും സേവനം ഉണ്ടാകും. തിരക്ക് നിയന്ത്രണാതീതമായാല്‍ വാക്‌സിന്‍ കേന്ദ്രം അടച്ചിടുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date