Skip to main content

കോവിഡ്-19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി സന്നദ്ധ പ്രവര്‍ത്തകര്‍

 

ആലപ്പുഴകോവിഡ് 19 രണ്ടാം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍പഞ്ചായത്ത്നഗരസഭ തലങ്ങളിലാണ് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനംഭവന സന്ദര്‍ശനം നടത്തി വാക്‌സിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത 45 വയസിനു മുകളില്‍ പ്രായമായ ആളുകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു വേണ്ടിയുള്ള സഹായം നല്‍കല്‍കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് അവശ്യ സാധനം എത്തിച്ചു നല്‍കല്‍അന്നൗണ്‍സ്മെന്റ് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് സന്നദ്ധ സേവകരുടെ സംഘം.

ഹരിപ്പാട് ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളില്‍ റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ 'സ്റ്റാര്‍എന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ട്കോവിഡ് പോസിറ്റീവ് ആയവരുടെ വീടുകള്‍സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അണുനശീകരണംമരുന്നുകളുടെ വിതരണം ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്.

അരൂര്‍ ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഓരോ വാര്‍ഡിലും ഏഴു പേര്‍ അടങ്ങുന്ന സന്നദ്ധ സേന അംഗങ്ങളാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ 15 പേരടങ്ങുന്ന സംഘങ്ങളും വയലാര്‍ ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ ആറ് പേരടങ്ങുന്ന സംഘങ്ങളായുമാണ് സന്നദ്ധ സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

പെരുമ്പളം ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് 30 സന്നദ്ധസേന അംഗങ്ങളാണുള്ളത്തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തില്‍ 15 സന്നദ്ധ പ്രവര്‍ത്തകരും പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ 15 സന്നദ്ധ പ്രവര്‍ത്തകരും പാണാവള്ളി ഗ്രാമപഞ്ചായത്തില്‍ 20 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഒരു വാര്‍ഡില്‍ 10 പേര്‍ അടങ്ങുന്ന സംഘങ്ങളായുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മാരാരിക്കുളം തെക്ക്ആര്യാട് പഞ്ചായത്തുകളിലെ സന്നദ്ധസേവകരുടെ പ്രവര്‍ത്തനം സജീവമാണ്മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ 23 വാര്‍ഡുകളിലായി ഏഴ് പേരടങ്ങുന്ന സന്നദ്ധ സേന അംഗങ്ങളെയാണ് രൂപീകരിച്ചിട്ടുള്ളത്ആര്യാട് പഞ്ചായത്തില്‍ 18 വാര്‍ഡുകളിലായി 20 പേരടങ്ങുന്ന സന്നദ്ധ സേന അംഗങ്ങളെയാണ് രൂപീകരിച്ചിട്ടുള്ളത്.

കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിലെ തണ്ണീര്‍മുക്കം പഞ്ചായത്തില്‍ കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച സന്നദ്ധസേന അംഗങ്ങളുടെ ആദ്യയോഗം തിങ്കളാഴ്ച ചേരും.  യോഗത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുംചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുമായി ചേര്‍ന്നാണ് സന്നദ്ധ സേന പ്രവര്‍ത്തിക്കുന്നത്കടക്കരപ്പള്ളി പഞ്ചായത്തില്‍ 14 വാര്‍ഡുകളിലായി 15 പേര്‍ വീതമുള്ള സന്നദ്ധ സേന അംഗങ്ങളെ തിരഞ്ഞെടുത്തു കഴിഞ്ഞുകഞ്ഞിക്കുഴി പഞ്ചായത്തില്‍ തിങ്കളാഴ്ച സന്നദ്ധ സേന രൂപീകരിക്കുംമാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ 18 വാര്‍ഡുകളിലേക്കുമായി പത്തു പേരടങ്ങുന്ന സന്നദ്ധ സേന അംഗങ്ങളെ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.

വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേണ്ടി വിവിധ ടെസ്റ്റ് ഡ്രൈവുകള്‍ നടത്തുന്നതിലും ഇവര്‍ പങ്കാളികളാണ്നോട്ടീസ് വിതരണംമാര്‍ക്കറ്റുകളില്‍ അനൗണ്‍സ്മെന്റുകള്‍സെക്ടര്‍ മജിസ്ട്രേറ്റ്മാരുടെ നേത്രത്വത്തില്‍ കോര്‍ണര്‍ യോഗങ്ങള്‍ എന്നിവയും നടത്തുന്നുണ്ട്ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളും ജനപ്രതിനിധികളുമായി കൂടിച്ചേര്‍ന്നാണ് ഇവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.
കോവിഡ് പോസിറ്റീവായ വ്യക്തികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍വിദേശ രാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വ്യക്തികളുടെ വിവരശേഖരണംക്വാറന്റൈനില്‍ കഴിയുന്ന ആള്‍ക്കാര്‍ക്ക് ഭക്ഷണംമരുന്ന് തുടങ്ങിയ സഹായങ്ങള്‍ എത്തിക്കുകകോവിഡ് രോഗികള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുകവാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവരെ സഹായിക്കുക തുടങ്ങിയവയെല്ലാം ഇവരുടെ സേവന പരിധിയില്‍ ഉള്‍പ്പെടുംകോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്തുകള്‍.

date