Skip to main content

കോവിഡ് വാക്‌സിനേഷൻ : ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമെന്നു കളക്ടർ

ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ എടുക്കാനുള്ളവർ നിർബന്ധമായും ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തിരിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇന്നും നാളെയും(ഏപ്രിൽ 23, 24) സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള സ്ഥാപനങ്ങളിൽ മാത്രമേ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്  നൽകുകയുള്ളൂ എന്നും കളക്ടർ അറിയിച്ചു. 

 

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വെള്ളിയും ശനിയും കോവാക്‌സിൻ കുത്തിവയ്പ്പ് നൽകും. മറ്റുള്ള സ്ഥാപനങ്ങളിൽ കോവിഷീൽഡ് വാക്‌സിൻ ആയിരിക്കും നൽകുക. ഞായറാഴ്ച കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഉണ്ടായിരിക്കുന്നതല്ല. 

 

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ കോവാക്‌സിൻ ഫസ്റ്റ് ഡോസും വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കോവാക്‌സിൻ സെക്കൻഡ് ഡോസും  നൽകും. താലൂക്ക് ആശുപത്രികളിലും ജിമ്മി ജോർജ് സ്റ്റേഡിയത്തിലും തിങ്കൾ മുതൽ ശനി വരെ കോവിഷീൽഡ് വാക്‌സിൻ സെക്കൻഡ് ഡോസ് മാത്രമേ നൽകുകയുള്ളൂ. മറ്റ് മേജർ  ആശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി  എത്തുന്നവർക്ക്  കോവീഷീൽഡ് ഫസ്റ്റ്  ഡോസും സെക്കൻഡ് ഡോസും നൽകുമെന്നും കളക്ടർ അറിയിച്ചു.

date