Skip to main content

അതിഥി തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ അതിഥി തൊഴിലാളികളുടെ ആശങ്ക ദൂരീകരിക്കുന്നതിനും,  സംശയ നിവാരണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും തൊഴില്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ 24 മണിക്കൂറും പ്രര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കളക്ടര്‍  ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.  അതിഥി തൊഴിലാളികള്‍ക്കോ, തൊഴില്‍ ഉടമകള്‍ക്കോ, അവരെ പാര്‍പ്പിച്ചിട്ടുള്ളവര്‍ക്കോ സംശയ നിവാരണത്തിനായി  കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ ബന്ധപ്പെടാം.
ബന്ധപ്പെടേണ്ട നമ്പര്‍: ജയകുമാര്‍   -    9464912876, മോഹനന്‍ നായര്‍ -  9475853925,
ഓഫീസ് നമ്പര്‍-0468-  2222234.

date