Skip to main content

സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹികപീഡനങ്ങള്‍ തടയും: ജില്ലാപോലീസ് മേധാവി

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍,   ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ  സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ രൂപവല്‍ക്കരിക്കപ്പെട്ട ഡി സി ആര്‍ സി (ഡിസ്ട്രിക്ട് കോണ്‍ഫ്‌ളിക്ട് റെസൊല്യൂഷന്‍ സെന്റര്‍ ) ജില്ലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി.  പീഡനങ്ങള്‍ തടയുന്നതിനും, പരാതികള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിനും കഴിഞ്ഞവര്‍ഷം സംസ്ഥാനമൊട്ടാകെ രൂപവല്‍ക്കരിച്ചതാണ് ഡി സി ആര്‍ സി. വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ചെയര്‍മാനാണ്. ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിവരുന്നുണ്ട്.
ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് എല്ലാ പോലീസ് സ്റ്റേഷനിലും വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ എസ് എച്ച് ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ശനിയാഴ്ച അഡിഷണല്‍ എസ് പി ആര്‍. രാജന്റെ നേതൃത്വത്തില്‍, വനിതാ പോലീസ് ഇന്‍സ്പെക്ടര്‍,  എസ് എച്ച് ഒമാര്‍, ഡി സി ആര്‍ സി കൗണ്‍സിലര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി സൂം മീറ്റിംഗ് നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.
വാട്‌സ്ആപ്പ് സൗകര്യമുള്ള ഫോണ്‍ നമ്പര്‍ 9497987057 ലേക്കോ, ciwmncell pta.pol@kerala.gov.in എന്ന മെയില്‍ ഐഡി യിലേക്കോ പരാതികള്‍ അയയ്ക്കാം. ഡി സി ആര്‍ സി പരാതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ  പോലീസ് സ്റ്റേഷനുകളിലേക്കും, പിങ്ക് പോലീസിനെയും വിളിക്കാം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലയിലെ പോലീസ് സംവിധാനം ജാഗരൂകമായി തുടര്‍ന്നും  പ്രവര്‍ത്തിക്കുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

date