Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 23-04-2021

ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കുഴല്‍മന്ദം ഗവ.ഐ ടി ഐ യില്‍  മൂന്ന് മാസ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി കഴിഞ്ഞ 18 വയസ് പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.  കോഴ്‌സ് മെയ് 15ന് ആരംഭിക്കും.  ഫോണ്‍: 9061899611.

മരം ലേലം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി മുറിച്ചുമാറ്റിയ മാവ്, മരുത്, പ്ലാവ്, കരിമുരിക്ക്, പൂവാക, കാട്ടുമരം എന്നീ മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം ഏപ്രില്‍ 30 ന് രാവിലെ 11 മണിക്ക്  നടക്കും.  ഫോണ്‍: 0497 2780226.

ടെണ്ടര്‍ ക്ഷണിച്ചു

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് മെയ് ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ                     ആവശ്യമായ രജിസ്റ്ററുകള്‍, ലാബ് റിപ്പോര്‍ട്ട് ഫോം, ഒ പി ടിക്കറ്റ് തുടങ്ങിയവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ഏപ്രില്‍ 29 ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0490 2493180.

ടെണ്ടര്‍ ക്ഷണിച്ചു

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ 2021-22 വര്‍ഷത്തേക്ക് സ്‌കാനിംഗ് (അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, സി ടി സ്‌കാനിംഗ്), എക്‌സറേ, ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റ് എന്നിവ ചെയ്യുന്നതിന് ഇരിട്ടി മേഖലയിലുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ഏപ്രില്‍ 27 ന് രാവിലെ 11 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0490 2493180.

ഓണ്‍ലൈന്‍ ലേലം

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്‍പന മെയ് അഞ്ച്, 24 തീയതികളില്‍ നടക്കും.  ഓണ്‍ലൈന്‍ വഴി നടത്തുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.mstcecommerce.com വഴി രജിസ്റ്റര്‍ ചെയ്യാം.    കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയിലും രജിസ്‌ട്രേഷന്‍ നടത്തും.  താല്‍പര്യമുള്ളവര്‍ പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം ഗവ.ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം.  ഫോണ്‍: 0490 2302080.

ഹിയറിംഗ് മാറ്റി

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഏപ്രില്‍ 26ന് രാവിലെ 11 മണി മുതല്‍ കമ്മീഷന്‍ ആസ്ഥാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിയറിംഗ്  മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് 101 കേന്ദ്രങ്ങളില്‍

ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 24) സര്‍ക്കാര്‍ മേഖലയിലെ 89 ആരോഗ്യ കേന്ദ്രങ്ങളിലും പരിയാരം മെഡിക്കല്‍ കോളേജിലും കൊവിഡ് വാക്‌സിന്‍ നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി  ഹാള്‍, പയ്യന്നൂര്‍ ബോയ്‌സ് സ്‌കൂള്‍ എന്നിവ കൊവിഡ്  മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.  എല്ലാ കേന്ദ്രങ്ങളിലും  കോവിഷീല്‍ഡ് ആണ്  നല്‍കുക.
ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍  എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. കോവിന്‍ (https://www.cowin.gov.in) എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്.  രജിസ്‌ട്രേഷന്‍ ചെയ്ത് അപ്പോയിന്റ്‌മെന്റ് ലഭിച്ചവര്‍  അവരവര്‍ ബുക്ക് ചെയ്ത സ്ഥാപനങ്ങളില്‍ മാത്രം വാക്‌സിനേഷന് പോകേണ്ടതാണ്.
സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ ഒമ്പത് സ്വകാര്യ ആശുപത്രികളും ഇന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്‌സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.

ഇന്ന് വാക്‌സിന്‍ കൊടുക്കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍

പയ്യന്നൂര്‍ സബാ  ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സഹകരണാശുപത്രി, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍, പഴയങ്ങാടി ഡോ. ബീബിസ്  ഹോസ്പിറ്റല്‍, പാപ്പിനിശ്ശേരി എം എം ഹോസ്പിറ്റല്‍, തലശ്ശേരി ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റല്‍, തളിപ്പറമ്പ് ലൂര്‍ദ് ഹോസ്പിറ്റല്‍, ഇരിട്ടി സ്‌കൈ സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍, കരുവഞ്ചാല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍.  
വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡും രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പറും കൈയ്യില്‍ കരുതണം. ആധാര്‍ ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (ഏപ്രില്‍ 24) ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പിണറായി ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍, ഇരിട്ടി ചെക്ക് പോസ്റ്റ്,  പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം, പയ്യന്നൂര്‍ ബിഇഎംഎല്‍പി സ്‌കൂള്‍, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

 

date