Skip to main content

പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം

 

 

 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാകലക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
 രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാത്തപക്ഷം രോഗവ്യാപനം ഇനിയും ശക്തമാവാന്‍ സാധ്യതയുണ്ട്. ഇത് ജില്ലയുടെ സ്ഥിതി കൂടുതല്‍ മോശമാക്കും. ഇക്കാര്യത്തില്‍ ഓരോ പ്രദേശത്തെയും രാഷ്ട്രീയ-മത-സാമുദായിക പ്രവര്‍ത്തകരുടെ യോജിച്ച പ്രതിരോധപ്രവര്‍ത്തനം ആവശ്യമാണ്. വാര്‍ഡ്തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം(ആര്‍.ടി.ടി) രോഗികളുടെ ചികിത്സാകാര്യത്തിലും നിരീക്ഷണത്തിലും ശ്രദ്ധപുലര്‍ത്തണം. ഓരോ ആര്‍.ആര്‍.ടിക്കുകീഴിലും 20 പേരടങ്ങിയ സന്നദ്ധസംഘം രൂപീകരിക്കണം. രോഗികളുമായി സമ്പര്‍ക്കംപുലര്‍ത്തിയവരെ നീരക്ഷണത്തില്‍ പാര്‍പ്പിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരെ നിര്‍ബന്ധമായും ഡി.സി.സി.കളിലേക്കു മാറ്റണം. രോഗലക്ഷണമുള്ളവരെ എഫ്.എല്‍.ടി.സികളിലേക്ക് അയയ്ക്കണമെന്നും കലക്ടര്‍ പറഞ്ഞു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്തു.

date