Skip to main content

ഇളവ് അനുവദിച്ചു

 

 

ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് നാളെ (30.4.2021)  മുതല്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പലചരക്ക്, പച്ചക്കറി കടകള്‍ തുറക്കാവുന്നതാണെന്നും പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് നിയന്ത്രണങ്ങള്‍ക്ക്  ഇളവ്് അനുവദിച്ചതായും ജില്ലാ  കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

 

കണ്ടെയിന്‍മെന്റ് സോണുകളില്‍ കൂടുതല്‍ കടകളുള്ള സാഹചര്യത്തില്‍ രോഗ വ്യാപനത്തിന്റെ തോതനുസരിച്ച് തുറക്കേണ്ട കടകളുടെ എണ്ണം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്് തീരുമാനിക്കാം. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും ആളുകള്‍ കൂട്ടംകൂടാന്‍ ഇടവരുത്തരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

date