Skip to main content

നിയന്ത്രണം ഇനിയും കടുപ്പിക്കും.

 

ജില്ലയിലെ 57 പഞ്ചായത്തുകളിൽ 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തിൽ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന തല വിദഗ്ധ സമിതിക്ക് ശുപാർശ ചെയ്യും.
ഇപ്പോഴുള്ള
നിയന്ത്രണങ്ങൾ 
കൂടുതൽ ശക്തമായി നടപ്പിലാക്കാനും 
ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. 
മാർക്കറ്റുകളിൽ പകുതി അടച്ചിടും. 
കണ്ടെയ്ൻമെൻറ് സോണുകളിലെ 
നിയന്ത്രണം കൂടുതൽ കർശനമായി നടപ്പാക്കും. 

അഗ്നിശമനസേന,
നാവികസേന എന്നിവയുടെ സഹകരണത്തോടെ 
കൂടുതൽ ഓക്സിജൻ ലഭ്യത
ഉറപ്പുവരുത്താൻ 
നടപടി സ്വീകരിക്കും. 
വാർഡ് തല ജാഗ്രതാസമിതികൾ കൂടുതൽ ഫലപ്രദമാക്കും.

പുതുതായി 10000 ഡോസ് വാക്സിൻ കൂടി ജില്ലക്ക് ലഭിച്ചു. 27 സെന്ററുകളിൽ വാക്സിനേഷൻ സൗകര്യം ശനിയാഴ്ച ഒരുക്കും.

മേയർ അഡ്വ.എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുത്തു.

date