Skip to main content

ജല ജീവന്‍ മിഷന്‍: 310.91 കോടിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് അംഗീകാരം*

ജില്ലയിലെ 10 പഞ്ചായത്തുകള്‍ക്കായി 310.91 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ സാന്നിധ്യത്തില്‍  നടന്ന ജലജീവന്‍ മിഷന്‍- ജില്ലാ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍ യോഗത്തില്‍ അംഗീകാരം നല്‍കി. മീനങ്ങാടി, എടവക, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, തിരുനെല്ലി, കണിയാമ്പറ്റ, വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, കോട്ടത്തറ പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.  ജില്ലയിലെ 42,029 വീടുകളിലേക്ക് ഇതു വഴി ഗാര്‍ഹിക കണക്ഷന്‍ നല്‍കുവാന്‍ കഴിയും.

മീനങ്ങാടി (33 കോടി), എടവക (26 കോടി), മുള്ളന്‍കൊല്ലി (38 കോടി), പടിഞ്ഞാറത്തറ (39.41 കോടി), തിരുനെല്ലി (38 കോടി), കണിയാമ്പറ്റ (42 കോടി), തരിയോട്, പൊഴുതന, കോട്ടത്തറ, വെങ്ങപ്പള്ളി സമഗ്ര പദ്ധതി  (94.50 കോടി) എന്നിങ്ങനെയാണ് ജല ജീവന്‍ മിഷന്റെ രണ്ടാം ഘട്ട പദ്ധതിക്ക് അംഗീകാരം നല്‍കിയത്. മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും 2024 നകം സമ്പൂര്‍ണ്ണ കുടിവെള്ള കണക്ഷന്‍ നല്‍കുകയാണ് മിഷന്റെ ലക്ഷ്യം. ജില്ലയില്‍ കുടിവെള്ള കണക്ഷന്‍ നിലവിലില്ലാത്ത എല്ലാ അങ്കണവാടികള്‍ക്കും വാട്ടര്‍ പ്യൂരിഫയര്‍ നല്‍കുന്നതിനും യോഗം അംഗീകാരം നല്‍കി.

 

date