Skip to main content

ടെണ്ടർ ക്ഷണിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ ഇലക്ട്രിക് മെയിൻ്റനൻസ് ജോലികൾ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ലൈസൻസ് ബോർഡിൽ നിന്നും ലഭിച്ചിട്ടുള്ള ബി-ക്ലാസ് കോൺട്രാക്ട് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ സ്ഥാപനങ്ങളിൽ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ ഇലക്ട്രിക് മെയിൻ്റനൻസ് ജോലി ചെയ്തതിൻ്റെ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ രണ്ട് വർഷം സർക്കാർ താലൂക്ക് ആശുപത്രികളിലോ അതിന് മുകളിൽ ഉള്ള സർക്കാർ ആശുപത്രികളിലോ ജോലി ചെയ്ത പ്രവർത്തി പരിചയവും വേണം. മെയ് ആറു മുതൽ 24 വരെ ടെണ്ടർ ഫോം കൊടുത്തു തുടങ്ങും. 25 ന് പകൽ 11ന് ടെണ്ടർ തുറക്കും.

ടെണ്ടർ ഫോമിൻ്റ വില 1400 രൂപ

date