ഓക്സിജൻ ഫില്ലിംഗ് പ്ലാൻറുകൾ മുഴുവൻ സമയ ഉത്പാദനത്തിന് തയ്യാറെടുക്കുന്നു
എറണാകുളം: കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം നേരിടുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഓക്സിജൻ ഫില്ലിംഗ് പ്ലാൻറുകളും മുഴുവൻ സമയ ഉത്പാദനത്തിന് തയ്യാറെടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ജില്ലയിലെ പ്രതിദിന മെഡിക്കൽ ഓക്സിജൻ ഉപയോഗം മൂന്ന് ഇരട്ടി വരെ ഉയർന്നിരുന്നു.
ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി ഓക്സിജൻ വിതരണത്തിനായുള്ള ജില്ലാതല വാർ റൂം സജ്ജമാണ്. ആശുപത്രികളിലെ രോഗികളുടെ എണ്ണവും ഓക്സിജൻ ഉപയോഗവും വാർ റൂമിൽ വിലയിരുത്തുന്നുണ്ട്. അടിന്തരമായി ആശുപത്രികളിൽ ഓക്സിജൻ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ജില്ലാതലത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
കൂടുതൽ വ്യാവസായിക സിലിൻഡറുകൾ ശുചീകരിച്ച് അവയിൽ മെഡിക്കൽ ഓക്സിജൻ വിതരണത്തിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജില്ലയിലെ ഓക്സിജൻ ബഫർ സ്റ്റോക്ക് വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
- Log in to post comments