Skip to main content

ഓക്സിജൻ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാൻ തൊഴിൽ വകുപ്പിന്റെ  ഇടപെടൽ

 

അർദ്ധരാത്രിയിലും ഓക്സിജൻ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാൻ തൊഴിൽ വകുപ്പിന്റെ  ഇടപെടൽ. ആലുവയിൽ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷം സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നതിന് കയറ്റിറക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് ചുമതലയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ആലുവ അസി. ലേബർ ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ലേബർ ഓഫീസർ രാഖി. ഇ. ജി ഉടൻ തന്നെ പ്രശ്നത്തിൽ ഇടപെടുകയും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്, ആലുവയിലെ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുടെ സഹായത്തോടെ തൊഴിലാളികളുടെ സേവനം ഉറപ്പു വരുത്തി കയറ്റിറക്ക് സുഗമമാക്കുകയും ചെയ്തു. പൂർണ്ണമായും സൗജന്യമായാണ് തൊഴിലാളികൾ ഈ ജോലി പൂർത്തീകരിച്ചത്. ജില്ലയുടെ മറ്റ് കേന്ദ്രങ്ങളിലും ഓക്സിജൻ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കുന്നതിന് 24 മണിക്കൂറും തൊഴിലാളികൾ ആത്മാർത്ഥമായ സഹകരണമാണ് നൽകുന്നത്.

date