Skip to main content

അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു.

 

എറണാകുളം ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. സപ്ലൈകോയിൽ നിന്ന് അനുവദിച്ചുകിട്ടിയ 1500 കിറ്റുകളിൽ 1395 കിറ്റുകൾ ചൊവ്വാഴ്ച വിതരണം ചെയ്തു.
ജില്ലാ കളക്ടർ  എസ്. സുഹാസ് കിറ്റു വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ ആർ ഹരികുമാർ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) പി എൻ പുരുഷോത്തമൻ, ജില്ലാ ലേബർ ഓഫീസർമാരായ പി എം ഫിറോസ്, പി എസ് മാർക്കോസ് അസി. ലേബർ ഓഫീസർമാർ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി. 

ചൊവ്വാഴ്ച 63 (ആകെ 742)അതിഥി തൊഴിലാളി ക്യാമ്പുകളിൽ  ജില്ലാ ലേബർ ഓഫീസറും (ഇ) അസി. ലേബർ ഓഫീസർമാർ എന്നിവർ  സന്ദർശിച്ചു. ബോധവൽക്കരണവും വിവര ശേഖരണവും തുടരുകയാണ്.   ജില്ലാ ലേബർ ഓഫീസിലും പെരുമ്പാവൂർ ഫെസിലിറ്റേഷൻ സെന്ററിലും കോൾ സെന്റർ  പ്രവർത്തനം ചിട്ടയായി മുന്നോട്ട് പോകുന്നുണ്ട്.   

ജില്ലയിൽ 34906  അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ചൊവ്വ വൈകിട്ട് 3 മണി വരെ ശേഖരിച്ചിട്ടുള്ളത്. കിറ്റു വിതരണത്തോടൊപ്പം വിവരശേഖരണവും  പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.   അതിഥിതൊഴിലാളികൾക്കായി സി എഫ് എൽടിസി / സിസി സി ആരംഭിക്കുന്നതിന് കണ്ടെത്തിയ പെരുമ്പാവൂർ വിഎംജെ ഹാളിൽ സെന്റർ ആരംഭിക്കുന്നതിനുള്ള  നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

date