Skip to main content

ഓക്‌സിജന്‍ മുടങ്ങില്ല; ഇടുക്കിയില്‍ ഓക്‌സിജന്‍ വാര്‍ റൂം സജ്ജം

   കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാതല ഓക്‌സിജന്‍ വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

ജില്ലയിലെ വിവിധ ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യത നിരീക്ഷിച്ച് ആവശ്യമുള്ളിടത്ത് ഓക്‌സിജന്‍ എത്തിക്കുന്നതിനും വിവിധയിടങ്ങളില്‍നിന്ന് ഓക്‌സിജന്‍ സംഭരിക്കുന്നതിനുമുള്ള 24 മണിക്കൂര്‍ സംവിധാനമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഫോണ്‍ നമ്പര്‍ 04862 233118.

date