Skip to main content

ലോക്ക്ഡൗണ്‍:  മാര്‍ഗ്ഗരേഖയായി

കൊവിഡ് രൂക്ഷ വ്യാപന പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ പ്രഖ്യാപിച്ച ലോക്ഡൗണിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവുന്നതാണ്.  ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ മാത്രമേ തുറക്കാന്‍ പാടുള്ളൂ.  എല്ലാ കടകളും ഹോം ഡെലിവറി രീതി പിന്‍തുടരണം.  അവശ്യവസ്തുക്കള്‍, മരുന്ന് എന്നിവ വാങ്ങാന്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാവൂ.  വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനിലും ഓട്ടോ, ടാക്‌സി ഇവ ലഭ്യമാകും.  ചരക്ക് വാഹനങ്ങള്‍ തടയില്ല.  അവശ്യ വസ്തുക്കളും മരുന്നും എത്തിക്കാന്‍ ഓട്ടോയും ടാക്‌സിയും ഉപയോഗിക്കാവുന്നതാണ്.  കൊവിഡ് വാക്‌സിനേഷന് സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാവുന്നതാണ്.   റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഉച്ചക്ക് ഒരുമണി വരെ പ്രവര്‍ത്തിക്കാം.  ഹോം നഴ്‌സ്, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ജോലി സ്ഥലങ്ങളിലേക്ക് പോകാവുന്നതാണ്. ഐ ടി അനുബന്ധ സ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാവുന്നതാണ്.  എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.  പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം.  ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല.  ആള്‍ക്കൂട്ട സാധ്യതയുള്ള മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല.  കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധന - മൃഗസംരക്ഷണ മേഖലകള്‍ കൊവിഡ് മാനണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാവുന്നതാണ്.  വിവാഹങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.  രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.  20 പേര്‍ മാത്രമേ പാടുള്ളൂ.  വാഹന - അത്യാവശ്യ ഉപകരണ റിപ്പയര്‍ കടകള്‍ തുറക്കാം.  അടിയന്തര പ്രാധാന്യമല്ലാത്ത വാണിജ്യ വ്യവസായ മേഖലകള്‍ അടച്ചിടും.  ഇലക്ട്രിക്കല്‍ പ്ലംബ്ബിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസ്സമില്ല.  നിര്‍മ്മാണ മേഖലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി തുടരാവുന്നതാണ്

date