Post Category
അതിഥി തൊഴിലാളികൾക്ക് അയ്യായിരത്തിലധികം കിറ്റുകൾ നൽകി
ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷൃകിറ്റ് വിതരണം തുടരുകയാണ്. 5875 അതിഥി തൊഴിലാളികൾക്കാണ് ഇതുവരെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. സപ്ലൈകോയിൽ നിന്ന് ലഭിച്ച കിറ്റുകൾ പൂർണ്ണമായും വിതരണം ചെയ്തിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിയും ക്യാമ്പ് സന്ദർശനവും വിവരശേഖരണവും തുടരുന്നുണ്ട്. ശനിയാഴ്ച ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവർ ജില്ലയിലെ 99 (ആകെ 1111)ക്യാമ്പുകൾ സന്ദർശിക്കുകയും അതിഥി തൊഴിലാളികൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. ജില്ലാ ലേബർ ഓഫീസിലെ കോൾ സെന്ററിന്റെ പ്രവർത്തനം ചിട്ടയായി മുന്നോട്ട് പോകുന്നുണ്ട്. ജില്ലയിൽ 40000 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ഇതുവരെ ശേഖരിച്ചിട്ടുള്ളത്.
date
- Log in to post comments