Skip to main content

വാക്സിനേഷൻ: നാളെ 10 കേന്ദ്രങ്ങളിൽ കോവിഷീൽഡ്, മൂന്നു കേന്ദ്രങ്ങളിൽ കോവാക്സിൻ കുത്തിവെപ്പ്

 

ജില്ലയിൽ നാളെ(മെയ് 7) കോങ്ങാട് ബ്ലോക്കിന് കീഴിലുള്ള 10 കേന്ദ്രങ്ങളിൽ കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് നടക്കും. വാർഡ് തല കമ്മിറ്റി മുഖേനയോ ആശാവർക്കർ മുഖേനയോ ടോക്കൻ ലഭിച്ചവർക്ക് മാത്രമാണ് കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പ് എടുക്കാനാവുക.
ജില്ലയിലേക്ക് 20000 ഡോസ് കോവിഷീൽഡ് വാക്സിൻ ലഭ്യമായിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ 150 ഡോസ് വീതമാണ് കോങ്ങാട്  10 കേന്ദ്രങ്ങളിൽ  നൽകിയിട്ടുള്ളത്. ഒന്നാം ഡോസ് കുത്തിവെപ്പ് ഉണ്ടാകില്ല. തുടർ ദിവസങ്ങളിൽ ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും കുത്തിവെപ്പ് നടക്കും.

ചിറ്റൂർ താലൂക്ക് ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, പാലക്കാട് ഗവ.മെഡിക്കൽ കോളേജ് എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളിലാണ് നാളെ(മെയ് 7) കോവാക്സിൻ കുത്തിവെപ്പ് നടക്കുന്നത്. ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തി കുത്തിവെപ്പ് എടുക്കാനാകും. ഒന്നാം ഡോസും രണ്ടാം ഡോസും എടുക്കാനാവും

date