Skip to main content

ഐ.എ.ജി സമൂഹ അടുക്കള പ്രവർത്തനം തുടങ്ങി

 

കൊച്ചി: ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഇന്റർ ഏജൻസി ഗ്രൂപ്പ് (ഐ.എ ജി) കണയന്നൂർ താലൂക്കിൻ്റെ നേത്രത്വത്തിൽ സമൂഹ അടുക്കള  എറണാംകുളം എസ് . എസ്  കലാമന്ദിറിൽ പ്രവർത്തനം  ആരംഭിച്ചു. കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട കൊച്ചി നഗരത്തിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന റവന്യൂ, ഹെൽത്ത് ഉദ്യോഗസ്ഥർ, വാളൻ്റിയർമാർ, ഭക്ഷണമില്ലാതെ വീടുകളിൽ ഒറ്റപ്പെട്ടു പോയവർ തുടങ്ങിയവർക്കാണ് ഇവിടെ നിന്ന് ഭക്ഷണം എത്തിച്ചു കൊടുക്കുക.

ഭക്ഷണം ആവശ്യമുള്ളവർ അതത്  വില്ലേജ് ഓഫീസർമാരുമായി ബന്ധപ്പെടേണ്ടതാണ്. അടുക്കളയുടെ പ്രവർത്തന ഉദ്ഘാടനം കണയന്നൂർ തഹസിൽദാർ ബീന പി.ആനന്ദ് നിർവ്വഹിച്ചു. ഐ.എ ജി.  താലൂക്ക് ഇൻചാർജ് ടി.ആർ. ദേവൻ, കൺവീനർ എം. ജി . ശ്രീജിത് എന്നിവർ പ്രസംഗിച്ചു. രാജീവ് ജോസ് (റെഡ്ക്രോസ്), ഡോ: മേരി അനിത (സി ഫീ), രത്നമ്മ വിജയൻ (ഫെയ്സ് ഫൗണ്ടേഷൻ), സഹൽ ഇടപ്പള്ളി (എസ്.വൈ. എസ്), ഹരിതനി ജീഷ് (ഐ.എൽ. എഫ്), ഐ.എ.ജി.അംഗങ്ങളായ  നവാസ് തമ്മനം, എം എ സേവ്യർ, ഷാഹുൽ കലൂർ, സിസ്റ്റർ സീന ജോസഫ്, സിസ്റ്റർഎൽസി തോമസ്, ആൻ്റണി കടമക്കുടി, ബാബു ജോസഫ് കുറുവത്താഴ, ഗോപാൽ ഷേണായ്, ബാബു എം ഭട്ട് എന്നിവർ നേതൃത്വം നൽകി.

ഭക്ഷണാവശ്യങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും:  9446446363, 920 7528123

date