Skip to main content

ലോക്ക് ഡൗണിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള കുറവ്  ആശ്വാസകരമായ കാര്യം : മുഖ്യമന്ത്രി പിണറായി വിജയൻ

 

ലോക്ക് ഡൗണിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ രീതിയിൽ വ്യത്യാസം വന്നത് ആശ്വാസകരമായ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിനെതിരെ ജാഗ്രതയോടെ തന്നെ ഇനിയും മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ജില്ലയിലെയും കോവിഡ് രോഗ്യ വ്യാപന സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

18 വയസ്സിന് മുകളിലുള്ളവർക്ക് മുൻഗണനാക്രമത്തിൽ വാക്സിൻ ലഭ്യമാകും. ആദിവാസി വിഭാഗങ്ങളിൽ കോവിഡ് പോസിറ്റീവ് കൂടുന്നത് തടയാൻ ആവിശ്യമായ ജാഗ്രതാനിർദേശം നൽകണം. ഈ മേഖലകളിൽ വളരെ വേഗത്തിൽ രോഗം പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവർക്ക് കഴിയുന്നത്ര വേഗത്തിൽ വാക്സി ലഭ്യമാക്കും. 

ശ്മശാനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പോലീസ് ചാർജ് ഈടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ശ്മശാനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേകം പാസ്സ് ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ ലോക്ക്ഡൗണിലെ തുടർന്ന് പാൽ അധികമായി വിറ്റഴിക്കാൻ കഴിയാതെ വരുന്ന സാഹചര്യം ഉണ്ട് . എഫ് എൽ ടി സി കളിലും സി എഫ് എൽ ഡി സി കളിലും താമസിപ്പിച്ചിരുന്ന കുട്ടികൾക്ക് ഇത് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുകയാണെങ്കിൽ അത് ക്ഷീരകർഷകർക്ക് വലിയ സഹായകമാകും. ജില്ലാഭരണകൂടം ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എറണാകുളം ജില്ലയില്‍ ടിപിആർ 50%  മുകളിൽ ഉണ്ടായിരുന്ന പഞ്ചായത്തുകളുടെ എണ്ണം 19 ൽ നിന്നും 6 ആയി കുറഞ്ഞിട്ടുണ്ടെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് യോഗത്തിൽ അറിയിച്ചു. കൂടാതെ ജില്ലയിൽ മൊത്തത്തിൽ കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് 24% താഴെയാണ് ടി പി ആർ വരുന്നത്. കൂടാതെ അതെ പ്രധാന ആശുപത്രികളിൽ കുട്ടികൾക്ക് വേണ്ടി  കോവിഡ് വാർഡുകൾ ഏർപ്പെടുത്തും. സ്വകാര്യ ആശുപത്രികൾ ആയ ആസ്റ്റർ, സൺറൈസ്, അറ്റ്ലസ് എന്നിവിടങ്ങളിൽ ഇതിൽ 100 ഓക്സിജൻ ബെഡ്ഡുകളും കോവിഡ് രോഗികൾക്കായി മാറ്റിയിട്ടുണ്ട്. ഓക്സിജൻ വാർ റൂമിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു. 

ജില്ലകളിലെ കോവിഡ് രോഗ വ്യാപനം സംബന്ധിച്ച വിശദാംശങ്ങള്‍ യോഗം അവലോകനം ചെയ്തു. ഓരോ ജില്ലയിലെയും സ്ഥിതി വിവരക്കണക്കുകള്‍ വീഡിയോ കണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

date