Skip to main content

ജില്ലയിലെ 23 പഞ്ചായത്തുകളിൽ  കടുത്ത നിയന്ത്രണങ്ങൾ

 

കാക്കനാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ അധികമുള്ള പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിലെ 23 പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഇവിടെ നിർബന്ധമാക്കി. ആരെയും അനാവശ്യമായി പുറത്തിറങ്ങാൻ അനുവദിക്കില്ല. ഇത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ആംബുലൻസുകളുടെ സേവനം ഈ പഞ്ചായത്തുകളിൽ ഉറപ്പാക്കി. വാർഡുതല സമിതികളുടെ പ്രവർത്തനം നിലവിലുള്ളതിനേക്കാൾ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകി. താലൂക്ക് തലത്തിലുള്ള ഐ.ആർ.എസിൻ്റെ പ്രവർത്തനവും ഊർജ്ജിതമാക്കാനും നിർദ്ദേശം നൽകി. പോലീസ് പരിശോധന ഈ പഞ്ചായത്തുകളിൽ കടുപ്പിച്ചു .

ചൂർണ്ണിക്കര, ചെല്ലാനം, കടുങ്ങല്ലൂർ, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി, ഏഴിക്കര, വെങ്ങോല, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, എളങ്കുന്നപ്പുഴ , ഉദയംപേരൂർ, കീഴ്മാട്, ഒക്കൽ, നായരമ്പലം, ശ്രീ മൂലനഗരം, ചേരാനല്ലൂർ, കോട്ടപ്പടി, എടത്തല, ഞാറക്കൽ, കുട്ടമ്പുഴ, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളിലാണ് ലോക് ഡൗൺ നിർദ്ദേശങ്ങൾ കടുപ്പിച്ചത്. 
സ്ഥിതിഗതികൾ വിലയിരുത്താൻ എറണാകുളം ജില്ലാ പ്രസിഡൻ്റ് ഉല്ലാസ് തോമസിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു. റൂറൽ എസ്.പി. കെ. കാർത്തിക് , ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ്.ശ്രീദേവി, പഞ്ചായത്ത് സെക്രട്ടറിമാർ, പ്രസിഡൻ്റുമാർ  എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date