Skip to main content

കുടുംബങ്ങളിലേക്ക് അങ്കണവാടികൾ.... അനീമിയ ക്യാമ്പയ്ൻ നടത്തി

  
കാക്കനാട്: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അനീമിയ ക്യാമ്പയ്ൻ 12 ന്റെ ഭാഗമായി  ഐ സി ഡി എസ് ന്റെ വിവിധ വിഭാഗം ഗുണഭോക്താക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ ജില്ലയിലെ 2858 അങ്കണവാടികൾ കേന്ദ്രീകരിച്ച് നടന്നു. കോവിഡ്  പശ്ചാത്തലത്തിൽ ഓൺലൈനായി ആണ്  ഐ സി ഡി എസ്   സ്റ്റാഫും അങ്കണവാടി പ്രവർത്തകരും പരിപാടികൾ സംഘടിപ്പിച്ചത്. 3 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെയും പ്രീസ്കൂൾ കുട്ടികളുടെയും രക്ഷകർത്താക്കൾ ,  കൗമാരപ്രായത്തിലുള്ള കുട്ടികൾ , ഗർഭിണികൾ , പാലൂട്ടുന്ന അമ്മമാർ , 45 വയസിൽ താഴെയുള്ള സ്ത്രീകൾ എന്നിവർക്കായി പ്രത്യേകം ആയാണ് ക്ലാസുകൾ  നടത്തിയത്. ഓൺലൈനായി ക്ലാസുകൾ നടത്തുമ്പോൾ കൂടുതൽ ഗുണഭോക്താക്കൾക്ക്  കുടുംബസഹിതം പങ്കെടുക്കാൻ സാധിക്കുന്നു എന്നത് പരിപാടികളുടെ  ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് വളരെ  പ്രയോജനം ചെയ്യുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 ൽ എത്തിച്ച്‌   ഒരു വർഷം കൊണ്ട് അനീമിയ ബാധിതരുടെ എണ്ണം കുറക്കുക എന്നതാണ്  ക്യാമ്പയിൻ 12  ന്റെ ലക്ഷ്യം
    ഇതേപോലുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിന് പുറമെ കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും ഒറ്റപ്പെട്ട് വീടുകളിൽ കഴിയുന്നവർക്കും മരുന്ന് , ഭക്ഷണം മുതലായവ എത്തിക്കുന്നതിനും കോവിഡ് വാർറൂം ഡ്യൂട്ടി ചെയ്യുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഒക്കെ വളരെ സജീവമായി ജില്ലയിലെ അങ്കണവാടി പ്രവർത്തകർ സദാ പ്രവർത്തന നിരതരായി , സേവന സന്നദ്ധരായി എപ്പോഴും ഒപ്പമുണ്ട്  , ആരും ഒറ്റയ്ക്കല്ല എന്ന്  ആശ്വാസം പകരുന്നു.

date