Skip to main content

സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകളുടെ പരിശോധന 24, 25 തിയതികളില്‍

ചെലവ് പരിശോധന പരിശീലന പരിപാടി കലക്ടറേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തി

2021 ലെ നിയമസഭാ പൊതു തെരഞ്ഞെടുപ്പ്, മലപ്പുറം ലോക് സഭാ ഉപതെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ അന്തിമ ചെലവ് പരിശോധനയുടെ പരിശീലന പരിപാടി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ നടത്തി. ഈ മാസം 24, 25 തിയതികളിലായാണ് പരിശോധന നടക്കുക.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരിശോധനയില്‍ 06-മലപ്പുറം ലോക് സഭാ മണ്ഡലത്തിന്റേയും, 033- കൊണ്ടോട്ടി, 041 - വേങ്ങര, 042- വള്ളിക്കുന്ന്, 043 - തിരൂരങ്ങാടി എന്നീ നിയോജക മണ്ഡലങ്ങളുടേയും പരിശോധന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സ് ഹാളിലും, 034 - ഏറനാട്, 035 - നിലമ്പൂര്‍, 036 - വണ്ടൂര്‍, 037 - മഞ്ചേരി എന്നീ നിയോജക മണ്ഡലങ്ങളുടേ പരിശോധന മലപ്പുറം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ വെച്ചും മെയ് 24 ന് നടത്തും.

044 - താനൂര്‍,  045- തിരൂര്‍, 047 - തവനൂര്‍, 048 - പൊന്നാനി എന്നീ നിയോജക മണ്ഡലങ്ങളുടെ പരിശോധന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സ് ഹാളിലും, 038 - പെരിന്തല്‍മണ്ണ, 039 - മങ്കട, 040 - മലപ്പുറം, 046 - കോട്ടക്കല്‍ എന്നീ നിയോജക മണ്ഡലങ്ങളുടെ പരിശോധന മലപ്പുറം ജില്ലാ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തില്‍ വെച്ച് മെയ് 25 നും നടത്തുന്നതാണെന്ന് ഇലക്ഷന്‍ എക്‌സ്‌പെന്റിച്ചര്‍ നോഡല്‍ ഒഫീസര്‍ എന്‍. സന്തോഷ് കുമാര്‍ അറിയിച്ചു.

date