Skip to main content

ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് സേവനങ്ങള്‍

 

 

 

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന് കീഴിലെ  പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍  വീഡിയോ കോണ്‍ഫറന്‍സിഗ് വഴി കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു.  കരിയര്‍ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതിനും സഹായകരമായ രീതിയിലായിരിക്കും സേവനം ലഭ്യമാക്കുക.  താല്പര്യമുള്ളവര്‍ www.cdckerala.inഎന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിങ്ങിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍ ചെയ്യുന്ന ടെലഫോണ്‍ നമ്പറില്‍ വീഡിയോ കോണ്‍ഫറന്‍സ്  തിയ്യതിയും സമയവും എസ്.എം.എസ് വഴി അറിയിക്കും. ഫോണ്‍- 9847584216.

 

date