Skip to main content

ചെലവ് പരിശോധന മെയ് 25 മുതൽ 27 വരെ

 

 

 

 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ അന്തിമ തെരഞ്ഞെടുപ്പ് ചെലവ് പരിശോധന മെയ് 25, 26, 27 തീയ്യതികളിൽ കോഴിക്കോട് കളക്ടറേറ്റില്‍ നടക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. കോവിഡ്  പശ്ചാത്തലത്തില്‍  വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.   പട്ടിക പരിശോധിച്ച് സ്ഥാനാര്‍ത്ഥികളോ അവരുടെ ഏജന്റുമാരോ സമയക്രമം പാലിച്ച് ഹാജരാകണമെന്ന് ജില്ലാകലക്ടര്‍ സാംബശിവറാവു അറിയിച്ചു. 

ഹാജരാകേണ്ട തീയതി, നിയോജകമണ്ഡലം എന്ന ക്രമത്തില്‍ : മെയ് 25 ന് പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത് , 26 ന് വടകര, കുറ്റ്യാടി, നാദാപുരം,  കൊയിലാണ്ടി, 27 ന് കോഴിക്കോട് സൗത്ത്,  ബേപ്പൂര്‍, കുന്ദമംഗലം, കൊടുവളളി, തിരുവമ്പാടി.

date