Skip to main content

കോതമംഗലം മണ്ഡലത്തിലെ അതിഥി തൊഴിലാളികൾക്കുള്ള രണ്ടാം ഘട്ട  കിറ്റ് വിതരണം ആരംഭിച്ചു.

 

കോതമംഗലം : കോവിഡ് 19 ലോക് ഡൗൺ  സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിലെ  അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാം ഘട്ട വിതണം ആരംഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കവളങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന 225 അതിഥി തൊഴിലാളികൾക്കാണ് രണ്ടാംഘട്ടമായി  കിറ്റ് വിതരണം ചെയ്തത്. പത്ത്  ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്.

 ആദ്യഘട്ടത്തിൽ വിവിധ പഞ്ചായത്തുകളിലായി 550 കിറ്റുകൾ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിൽ 1250 കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്നും തിങ്കളാഴ്ചയോട് കൂടി രണ്ടാം ഘട്ട കിറ്റ് വിതരണം പൂർത്തിയാക്കും. മുഴുവൻ അതിഥി തൊഴിലാളികൾക്കും കിറ്റുകൾ ലഭ്യമാക്കുന്നതിനായി മൂന്നാം ഘട്ട കിറ്റ് വിതരണത്തിനുള്ള  വിവരശേഖരണക്കമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എം എൽ എ പറഞ്ഞു.

date