Post Category
ജില്ലയിൽ 2178 പേർക്ക് കോവിഡ്
2619 പേർക്ക് രോഗമുക്തി
ആലപ്പുഴ: ജില്ലയിൽ ശനിയാഴ്ച (മേയ് 22) 2178 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റ് 'സംസ്ഥാനത്തു നിന്ന് എത്തിയതാണ്. 2162 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2619 പേർ രോഗമുക്തരായി. ആകെ 136101 പേർ രോഗമുക്തരായി. 20798 പേർ ചികിത്സയിലുണ്ട്. 26.27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
date
- Log in to post comments