Skip to main content

 ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

ഈ വർഷത്തെ ട്രോള്‍ നിരോധന  കാലയളവിൽ  കോഴിക്കോട് ജില്ലയില്‍ കടല്‍  പട്രോളിംഗിനും  കടല്‍  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍  ജൂലൈ 31 അര്‍ദ്ധ രാത്രി  വരെയുളള കാലയളവിലേയ്ക്ക് ഫൈബര്‍ വളളം വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുളള വളള ഉടമകളില്‍  നിന്ന്  ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ മെയ് 26 ന് ഉച്ചയ്ക്ക് 2.30 മണിക്കകം ബേപ്പൂര്‍  ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ലഭിക്കണം.   കവറിനുപുറത്ത് '2021- ട്രോളിംഗ് നിരോധന കാലയളവില്‍  കടൽ   പട്രോളിംഗിനും   രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന്  ഫൈബര്‍ തോണി വാടകയ്ക്ക് നല്‍കുന്നതിനുളള ക്വട്ടേഷന്‍' എന്ന് രേഖപ്പെടുത്തിയിരിക്കണം.  ഫോണ്‍  - 0495-2414074  
 

date