Skip to main content

ക്ഷീരകർഷകർക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി

 

ആലപ്പുഴ: കുളമ്പുരോഗം ബാധിക്കുകയും ചത്തുപോകുകയും ചെയ്ത കന്നുകാലികളുള്ള ക്ഷീരകർഷകർക്ക് ലോക്ഡൗൺ പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റ് നൽകി പുന്നപ്ര വടക്ക് പഞ്ചായത്ത്. സുമനസുകളുടെ സഹായത്തോടെ ശേഖരിച്ച ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ നിർവഹിച്ചു. പറവൂർ സഹകരണ സംഘത്തിലെ കർഷകർക്കാണ് കിറ്റ് വിതരണം ചെയ്തത്. കുളമ്പുരോഗം ബാധിച്ച് അമ്പലപ്പുഴ, കരുമാടി, കഞ്ഞിപ്പാടം, പറവൂർ മേഖലയിൽ നിരവധി പശുക്കളും എരുമയും ചത്തിരുന്നു. പറവൂർ ക്ഷീര സംഘം പ്രസിഡന്റ് സജി ലാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

date