Skip to main content

മൂന്നുലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി എൻ.ജി.ഒ. യൂണിയൻ

 

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻ.ജി.ഒ. യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി മൂന്നു ലക്ഷം രൂപ വിലവരുന്ന 500 പി.പി.ഇ കിറ്റുകളും 100 പൾസ് ഓക്‌സി മീറ്ററുകളും ജില്ല ഭരണകൂടത്തിന് കൈമാറി. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഫിഷറീസ്-സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാനും കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. നിയുക്ത എം.എൽ.എ. എച്ച്. സലാം, ജില്ല കളക്ടർ എ. അലക്‌സാണ്ടർ, എൻ.ജി.ഒ. യൂണിയൻ ഭാരവാഹികളായ എ.എ ബഷീർ, പി.സി. സന്തോഷ്, എസ്. ഉഷാകുമാരി, എൽ. മായ, പി. സജിത്ത്, റ്റി.കെ. മധുപാൽ, സൈറസ് എന്നിവർ പങ്കെടുത്തു. 
 

date