Skip to main content

വെബിനാർ മേയ് 25ന് 

 

ആലപ്പുഴ: ജില്ലയിലെ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ്പ്) ഭക്ഷ്യ സുരക്ഷ  വകുപ്പും ചേർന്ന് 'കോവിഡ് കാലവും ഭക്ഷ്യസുരക്ഷയും' എന്ന വിഷയത്തിൽ മേയ് 25ന് സൗജന്യ വെബിനാർ സംഘടിപ്പിക്കും. യുവജനങ്ങളിൽ ഭക്ഷ്യ സുരക്ഷയുടെ പ്രസക്തിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വൈകിട്ട് നാലിന് ഗൂഗിൾ മീറ്റ് വഴിയാണ് വെബിനാർ. അമ്പലപ്പുഴ  സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ എം. ജിഷ രാജ് വിഷയം അവതരിപ്പിക്കും. സൗജന്യ രജിസ്‌ട്രേഷനും വിശദവിവരത്തിനും ഫോൺ: 9495999712. 
 

date