Skip to main content

കോവിഡ് കെയര്‍ സെന്റര്‍ തുടങ്ങി

ആരോഗ്യ പോളിക്ലിനിക്കിന്റെ നേതൃത്വത്തില്‍ കമ്പളക്കാട് ടൗണില്‍  കോവിഡ് കെയര്‍ സെന്റര്‍ തുടങ്ങി.  ജില്ലാ കളക്ടര്‍  ഡോ .അദീല അബ്ദുളള സെന്റര്‍ ഉദ്ഘാടനം  ചെയ്തു. ഐ.സി.യു, ഓക്‌സിജന്‍  സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ 20 ബെഡുകള്‍  കോവിഡ് കെയര്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. അത്യാവശ്യഘട്ടത്തില്‍ 50 ബെഡുകള്‍ വരെ ഇവിടെ സജ്ജമാക്കാം. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാവുന്നതോടെ സെന്റര്‍ മറ്റു ചികിത്സകള്‍ക്കായും ഉപയോഗപ്പെടുത്തുമെന്ന്  ആരോഗ്യ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് സാജിദ് , ടി.കെ.ഇബ്‌നു ബാസ്  എന്നിവര്‍ അറിയിച്ചു. ചടങ്ങില്‍ അഡ്വ. ടി  സിദ്ധിഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സംഷാദ്  മരക്കാര്‍, ഡി.എം.ഒ. ഡോ. ആര്‍.രേണുക, ഡി.പി.എം. ഡോ. ബി.അഭിലാഷ്, കണിയാമ്പറ്റ പഞ്ചായത്ത്  പ്രസിഡന്റ് കമല  രാമന്‍, പ്രസിഡന്റ് എം.പി നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date