Skip to main content

മാന്ത്രികച്ചെപ്പ്:  ഓണ്‍ലൈന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

ജില്ലയിലെ ബാല സംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന കുട്ടികള്‍ക്കായി വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ''മാന്ത്രികച്ചെപ്പ് 'എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കുട്ടികളുടെ  മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ്   ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനുമായ  എ ഹാരിസ് ഉദ്ഘാടനം ചെയ്തു മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ കെ.ടി നിസാര്‍ അഹമ്മദ്  മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത സിനിമാതാരം അനുസിതാര മുഖ്യാതിഥിയായിരുന്നു. അവര്‍ ജില്ലയിലെ ബാല സംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന കുട്ടികളുമായി സംവദിച്ചു. മജീഷ്യന്‍മാരായ ജയന്‍ ബത്തേരി, രാജേഷ് എന്നിവര്‍ അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി. ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ  കെ. രാജേഷ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സ്മിത ടി.യു , ഗവ: ചില്‍ട്രന്‍സ് ഹോം സൂപ്രണ്ട് സെയ്ദലവി തുടങ്ങിയവര്‍ പങ്കെടുത്തു.

date