Skip to main content

സമ്പര്‍ക്കത്തിലായവര്‍ നിരീക്ഷണത്തില്‍ പോകണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മെയ് 21 വരെ മാനന്തവാടി ജനകീയ ഹോട്ടല്‍ ജോലി ചെയ്തിരുന്ന ജീവനക്കാരന് പോസിറ്റീവാണ്. വെള്ളമുണ്ട കക്കൂട്ടറ കോളനി, കോണ്‍വെന്റുകുന്നു കോളനി എന്നിവിടങ്ങളില്‍ പോസിറ്റീവായ വ്യക്തികള്‍ക്ക് കോളനികളില്‍ സമ്പര്‍ക്കമുളളതായി കണ്ടെത്തിയിട്ടുണ്ട്. അഗ്രോ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വന്നിരുന്ന വ്യക്തിയും പോസിറ്റീവാണ്. കുറുചിയര്‍മല പ്ലാന്റ്റേഷന്‍ എസ്റ്റേറ്റില്‍ ജോലി ചെയ്ത വ്യക്തി, മാനന്തവാടി എക്സ്സൈസ് റേഞ്ച് ഓഫീസില്‍ മെയ് 17  വരെ ജോലി ചെയ്ത വ്യക്തി എന്നിവരും പോസിറ്റീവാണ്. ഇവരുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.  

പുല്‍പള്ളി തൂപ്രാ കോളനി, നെന്മേനി അമ്പലക്കുന്നു കോളനി, പനമരം നെടുമ്പാലക്കുന്നു കോളനി, എടവക നെചോളി കോളനി, ചെതലയം പുല്ലുമല കോളനി, തേറ്റമല പള്ളിയാല്‍ കോളനി, കാര്യമ്പാടി ചോമോടി കോളനി, മൂപ്പൈനാട് ജയ് ഹിന്ദ് കോളനി, പൊഴുതന നാലാം യൂണിറ്റ് കോളനി പ്ലാന്റ്റേഷന്‍, കാട്ടിക്കുളം ആനമലക്കുന്നു, കല്‍പ്പറ്റ സെയിന്റ് ഗ്രാമക്കൂനി കോളനി, പുല്‍പള്ളി കരിമ്പാന്‍ മൂല കോളനി, കണിയാമ്പറ്റ കൊള്ളിവയല്‍ കോളനി, മീനങ്ങാടി അപ്പാട് കുറുമാ കോളനി, വെള്ളമുണ്ട വെള്ളരിക്കുന്നു കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോളനിവാസികള്‍ ജാഗ്രതപുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

 

date