Skip to main content

ജില്ലാ ആശുപത്രിയിലെ നവീകരിച്ച കൊവിഡ് വാർഡ് ഇന്ന് തുറന്നു കൊടുക്കും

ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നവീകരിച്ച കൊവിഡ് വാർഡ് ഇന്ന് (മെയ് 22 ശനിയാഴ്ച) രാവിലെ 11.30 ന് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ  ഉദ്ഘാടനം ചെയ്യും. അത്യാധുനിക സൗകര്യങ്ങളാണ് കൊവിഡ് വാർഡിൽ സജ്ജീകരിച്ചിട്ടുള്ളത്. വാർഡിൽ നാലു വെൻറിലേറ്ററുകൾക്ക് പുറമെ  12 ഐ സി യു കിടക്കകളും 30 ഓക്സിജൻ കിടക്കകളും സഞ്ജീകരിച്ചിട്ടുണ്ട്. കൂടാതെ രോഗികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി വൈ എം സി എ ഹൃദയാരാമവുമായി ചേർന്ന് കൗൺസിലർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ മാനസികോല്ലാസത്തിനായി റെഡ് എഫ് എമ്മുമായി ചേർന്ന് മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്

date