Skip to main content

കോവിഡ് ;  ജില്ലാ ഹോമിയോ ആശുപത്രിയിൽ ഒ.പി വിഭാഗം തുറന്നു

 

കോവിഡ് രോഗത്തിൽ നിന്ന് മുക്തരായവരുടെ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നതിന് ജില്ലാ ഹോമിയോ ആശുപത്രിയിൽ ഒ.പി വിഭാഗം പ്രവർത്തനമാരംഭിച്ചു.രാവിലെ ഒന്‍പതു  മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും.  

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കൗൺസിലർ ഷൈനി ഫിലിപ്പ്,  ഡി.എം ഒ (ഹോമിയോ ) ഡോ. അജി വിൽബർ , സൂപ്രണ്ട് ഡോ. ഗീത.കെ. ശ്രീനിവാസൻ, ആർ.എം.ഒ ഡോ. സ്മിത എം. പീതാംബരൻ എന്നിവർ സംബന്ധിച്ചു

date